മുംബൈയിൽ സിജെപി നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ സിവിൽ വേഷത്തിലെത്തിയ ഒരു പൊലീസുദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം വിവാദമാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ......
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനയിച്ചിട്ടുള്ള ‛ജനനായകൻ" സിനിമ ഇന്നലെ ലോകം മുഴുവനും റിലീസായി! തമിഴ്നാട്ടിൽ രാവിലെ 9 മണിക്കായിരുന്നു ആദ്യത്തെ ഷോ! ആദ്യത്തെ ഷോയിൽ തന്നെ ആരാധകരുമായി ചേർന്ന് തമിഴ്നാട് നിയമസഭയിലെ ചില മന്ത്രിമാരും സിനിമ കണ്ടു രസിച്ചു. വിജയുടെ അവസാനത്തെ ചിത്രം ആയതിനാൽ, ആരാധകർ തിയേറ്ററുകൾ ഉത്സവ പറമ്പാക്കിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ "മാൺപുമികു തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനയിക്കും എന്നുള്ള വാക്യം കണ്ടതും തിയേറ്റർ ആർഭാഢഭരിതമായി!
വിവിധ തിയേറ്ററുകളിലായി ഈ സിനിമ കണ്ട മന്ത്രിമാരായ ആനന്ദ്, അരുൺരാജ്, മുഖമദ് പർവേഷ് എന്നിവർ ചിത്രം കണ്ടു കഴിഞ്ഞതിന് ശേഷം കണ്ണീർവിട്ടു കരഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇനി തങ്ങളുടെ പ്രിയ താരത്തെ സ്ക്രീനിൽ കാണാൻ കഴിയുകയില്ലല്ലോ എന്നതിനാലാണ് കണ്ണുനീർ വന്നതെന്ന് മന്ത്രി അരുൺരാജ് പറഞ്ഞു.
തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രി എം.ജി.ആറിന് ശേഷം എത്രയോ അഭിനേതാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും അവരെക്കൊണ്ട് വിജയിക്കുവാൻ സാധിച്ചില്ല. ......
ലക്നൗ: പരസ്പരം പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന തീരുമാനത്തെ തുടർന്ന് ഒരു യുവാവിനെതന്നെ വിവാഹം ചെയ്ത മൂന്ന് യുവതികളുടെ വിവാഹം വലിയ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് മൂന്നു യുവതികൾ ഒരു യുവാവിനെ തന്നെ ഭർത്താവായി സ്വീകരിച്ചത്. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി. നിലവിലെ സെക്രട്ടറി വിനീത് ജോഷിയെ പഞ്ചായത്തിരാജ് മന്ത്രാലയത്തിലേക്ക് മാറ്റി, 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗാംഗ്വാറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. ......
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരസമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുക്കിന്റെ ആരോഗ്യവും ജീവനും രാജ്യത്തിന് അതീവ വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ തീരുമാനം ആശ്വാസം പകരുന്നതാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ദീപ്കെ പറഞ്ഞു.
26 ദിവസം നീണ്ടുനിന്ന ഉപവാസത്തിലൂടെ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്താൻ വാങ്ചുക്കിന് കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും നന്ദിയറിയിക്കുന്നുവെന്നും ദീപ്കെ വ്യക്തമാക്കി. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കേന്ദ്രമന്ത്രിമാരായ ജെ.പി. ......
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജൂലൈ 24 (വെള്ളിയാഴ്ച) രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെയും നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടുമാണ് പഠിപ്പ് മുടക്ക് സമരം സംഘടിപ്പിക്കുന്നത്. ......
ന്യൂഡൽഹി: സിജെപി സമരം കൂടുതൽ ശക്തമാകുന്നതിനിടെ ഡൽഹിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. സമരവേദികളിലേക്ക് വൻജനക്കൂട്ടം ഒഴുകിയെത്തുകയും രാത്രികാലങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ 30 കമ്പനി അധിക കേന്ദ്രസേനയെ ഡൽഹിയിൽ വിന്യസിച്ചു. ......
മുംബൈ: ഡൽഹിയിൽ നടക്കുന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഒരു യുവതിയുടെ ധീരനടപടി സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്നു. മഴ പെയ്യുന്നതിനിടെ അറസ്റ്റിലായ സമരക്കാരെ കൊണ്ടുപോയ പോലീസ് വാനിന് മുന്നിൽ കയറി നിന്ന് വാഹനം തടഞ്ഞ നടിയും മോഡലുമായ റിയ യാദവ് പ്രതിഷേധത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ദാദറിലെ ശിവാജി പാർക്കിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. ......
ബംഗളുരു: ടൗൺഷിപ്പ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം ഇരമ്പുന്ന ബിഡദിയിൽ നിന്നും ഫ്രീഡം പാർക്കിലേക്ക് നൂറുകണക്കിന് കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്ര ഈ മാസം മുപ്പതിന് ആരംഭിക്കാനാണ് ജെഡിഎസ്സ് തീരുമാനിച്ചിരുന്നത്. എന്നാൽ മുൻപ്രധാനമന്ത്രിയും ജെഡിഎസ്സ് അധ്യക്ഷനുമായ ദേവഗൗഡയുടെ പത്നി ചെന്നമ്മ നിര്യാതയായതിനാൽ പദയാത്ര ആരംഭിക്കുന്നത് നീളും. ......